ഇന്ത്യ കണ്ട ന്യായാധിപന്മാരിൽ തുല്യതയില്ലാത്ത ധീരനായിരുന്നു ജസ്റ്റിസ് ഹൻസ് രാജ് ഖന്ന. ഇദ്ദേഹത്തിന്റെ പ്രമുഖമായ രണ്ട് വിധികൾ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇന്ദിര ഗാന്ധി, തന്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിലാക്കാനായി ഭരണഘടനയുടെ അന്തസത്ത ചോരും വിധം ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടിരുന്നു. 1966 മുതൽ 1977 വരെയുള്ള കാലത്ത് മാത്രം ഇരുപത്തിനാലു ഭരണഘടന ഭേദഗതികളാണ് പാർലമെന്റ് പാസാക്കിയത്. ഇതിലെ അപകടം മനസിലാക്കിയ സുപ്രീം കോടതി കേശവാനന്ദഭാരതി കേസിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തിനു മേൽ നിയന്ത്രണം കൊണ്ട് വന്നു. ഭരണഘടന തന്റെ ഇച്ഛകൾക്കനുസരിച്ചു തിരുത്തി എഴുതാമെന്ന ഇന്ദിര ഗാന്ധിയുടെ മോഹത്തിനാണ് ഈ വിധിയോടെ തിരിച്ചടിയേറ്റത്. കേശവാനന്ദഭാരതി കേസിൽ ഗവണ്മെന്റിനെതിരെ വിധി എഴുതിയ ഏഴു ന്യായാധിപന്മാരിൽ പ്രധാനിയായിരുന്നു ജസ്റ്റിസ് ഹൻസ് രാജ് ഖന്ന.
![]() |
| ജസ്റ്റിസ് ഹൻസ് രാജ് ഖന്ന |
ഇന്ദിര ഗാന്ധിയെ കൂടതൽ ചൊടിപ്പിച്ചത് ജസ്റ്റിസ് ഹൻസ് രാജ് ഖന്നയുടെ മറ്റൊരു വിധിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരസുരക്ഷാ പരിപാലന നിയമത്തിന്റെ കർക്കശ വകുപ്പുകൾ ചുമത്തി രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ വിവിധ ഹൈകോടതികളിൽ റിട്ട് ഹരജികൾ ഫയൽ ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ഫയൽ ചെയ്യപ്പെട്ട ഈ ഹരജികളുടെ നിയമസാധുത പരിശോധിക്കാനായി സുപ്രീം കോടതി മുതിർന്ന അഞ്ച് ന്യായാധിപന്മാർ അടങ്ങുന്ന ഒരു പ്രത്യേക ബെഞ്ച് രൂപികരിച്ചപ്പോൾ ജസ്റ്റിസ് ഹൻസ് രാജ് ഖന്നയും അതിൽ അംഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് റിട്ട് ഹരജികൾ ഫയൽ ചെയ്യാൻ പൗരന് അവകാശമില്ലെന്ന കാരണത്താൽ അന്യായ അറസ്റ്റുകൾക്ക് നിയമസാധുത നൽകണമെന്നായിരുന്നു മറ്റു നാല് ന്യായാധിപന്മാരുടെയും വിധി. നിയമശാസ്ത്രത്ത്തിന്റെ സാങ്കേതികത്വം പറഞ്ഞ് മനുഷ്യാവകാശം ലംഘിക്കാനാവില്ലെന്ന് ജസ്റ്റിസ് ഹൻസ് രാജ് ഖന്ന വിധിഴെയുതി.
ഭൂരിപക്ഷ അഭിപ്രായത്തിനു മേൽ അപ്രസ്കതമാക്കപെട്ട ഈ വിധിക്ക് ജസ്റ്റിസ് ഹൻസ് രാജ് ഖന്ന നല്കിയ വില വളരെ വലുതായിരുന്നു. തനിക്ക് അർഹപെട്ട ചീഫ് ജസ്റ്റിസ് പദവിയിൽ നിനും അദ്ദേഹം തഴയപെട്ടു. സീനിയോരിറ്റി ആയിരുന്നു അതുവരെയുള്ള കീഴ്വഴക്കം അനുസരിച്ചു ചീഫ് ജസ്റ്റിസ് ആകാനുള്ള യോഗ്യതയെങ്കിലും ഇന്ദിര ഗാന്ധിയുടെ ഇടപെടൽ ആ കീഴ്വഴക്കം അട്ടിമറിച്ചു. തന്നെക്കാൾ ജൂനിയറായ ജസ്റ്റിസ് എം എച്ച് ബെഗ്ഗിനെ ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ഫക്രുദീൻ അലി അഹമദ് നിയമിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം സുപ്രീം കോടതിയിൽ നിന്നും രാജി വെച്ചത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമായി കരുതപെടുന്നു. ജ്യുഡീഷറിയുടെ സ്വാതന്ത്ര്യം തകർക്കുന്ന ഇന്ദിര ഗാന്ധിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് രാജ്യമൊന്നാകെയുള്ള അഭിഭാഷകർ തെരുവിലിറങ്ങി.

ചരൺ സിംഗ് മന്ത്രിസഭയിൽ മൂന്ന് ദിവസം നിയമമന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം 1982ൽ ഗ്യാനി സയ്ൽ സിങ്ങിനെതിരെ പ്രതിപക്ഷ പാർടികളുടെ സ്ഥാനാര്ത്ഥിയായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപെട്ടു. 2008ൽ ലോകത്തോട് വിട പറഞ്ഞ ഈ നിയമപ്രതിഭയെ തേടി പത്മവിഭൂഷൻ ഉൾപടെ നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.

I have copied this and posted in fb
ReplyDelete